വിഷയങ്ങള്‍, പോരാട്ടങ്ങള്‍


പ്രശ്നങ്ങള്‍

ഒരു പ്ര്ധാന പ്രശ്നം അഴിമതിയാണ്. പട്ടാപ്പകല്‍ നമ്മുടെ വീട്ടില്‍ കള്ളന്‍ കടന്നുകയറി മോഷണം നടത്തുന്നു. നമ്മുടെ മുതലുമെടുത്ത് നെഞ്ചും വിരിച്ചു ഇറങ്ങിപോകുന്നതിനിടയില്‍ നമ്മുടെ നെഞ്ചത്തിട്ട് തൊഴിയ്ക്കുകയും ചെയ്യും. കഴിഞ്ഞ അഞ്ച്‌ വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടാളികളും ചെയ്തത് ഈ അതിക്രൂരതയാണ്. അഴിമതിക്കെതിരെ നിരന്തരമായി പോരാടുകയും മുകളറ്റം മുതല്‍ താഴെ തട്ടുവരെ അഴിമതിമുക്തമായ ഒരു ഭരണം നല്‍കുകയുമാണ് ഞങ്ങള്‍ ഏറ്റെടുക്കുന്ന ഒരു പ്രധാന ദൗത്യം.

വികസനം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ പ്രധാന വായ്ത്താരി ഇവിടെ വലിയ വികസനം കൊണ്ടുവന്നുവെന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഈ അവകാശവാദം പൊരുത്തപ്പെടുന്നില്ല. ആദ്യം കൊച്ചി മെട്രോ തന്നെയെടുക്കാം. സ്വകാര്യ വ്യക്തികള്‍ക്ക് ഈ പദ്ധതി കൈമാറാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചത്. പ്രതിപക്ഷവും മാധ്യമങ്ങളും ഇത് തുറന്നുകാട്ടിയപ്പോള്‍ നിവര്‍ത്തിയില്ലാതെ ഈ പദ്ധതി ഡല്‍ഹി മെട്രോയെ ഏല്‍പ്പിക്കേണ്ടിവന്നു. എന്നിട്ടും കാശടിക്കാനുള്ള കുതന്ത്രങ്ങള്‍ കാണിച്ചു.

വിഴിഞ്ഞം പദ്ധതി

എല്‍.ഡി.എഫ് ഗവണ്‍മന്‍റിന്‍റെ കാലത്ത് ഈ പദ്ധതി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേട്ടമുണ്ടാുന്നതിനായി വിഭാവന ചെയ്തപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഴി ഉമ്മന്‍ചാണ്ടിയും കൂട്ടരും പദ്ധതിക്ക് അനുമതി നിഷേധിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജന താത്പര്യങ്ങള്‍ അപ്പാടെ അവഗണിച്ച് ഗൗതം അദാനി എന്ന് നരേന്ദ്രമോദിയുടെ ഇഷ്ടക്കാരന് നേട്ടമുണ്ടാക്കിക്കൊടുത്തു.

സ്മാര്‍ട്ട്‌ സിറ്റി

നഷ്ടപ്പെട്ടുപോകുമായിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് എല്‍.ഡി.എഫ് ഗണ്‍മെന്‍റ് ജീവന്‍ നല്‍കി. തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഒരു റിയല്‍എസ്റ്റേറ്റ് സിറ്റിയാക്കി മാറ്റി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ എല്ലാ വികസന പദ്ധതികളും കുറച്ച് പേര്‍ക്ക് പണം തട്ടിയെടുക്കാനുള്ള പദ്ധതിയാക്കി മാറ്റി. ഇത് ജനവഞ്ചനയാണ്. യു.ഡി.എഫ് പ്രതിനിധാനം ചെയ്യുന്നത് പണപക്ഷ വികസനവും എല്‍.ഡി.എഫ് ഉറപ്പു നല്‍കുന്നത് ജനപക്ഷ വികസനവുമാണ്.

പരിസ്ഥിതി

ഭൂമിയില്‍ മനുഷ്യന് ആവശ്യമായിട്ടുള്ള എല്ലാമുണ്ട്. എന്നാല്‍ അവന്‍റെ അത്യാഗ്രഹ നിവര്‍ത്തിയ്ക്കുള്ളതല്ലതാനും. ഗാന്ധിജിയുടെ ഈ വക്കുകള്‍ അടിസ്ഥാനമാക്കിയുള്ള വികസന മുന്നേറ്റമാണ് കേരളത്തില്‍ നടത്തേണ്ടത് പരിസ്ഥിതിയെ ഹനിക്കാതെ സംരക്ഷിച്ചും സന്തുഷ്ടമാക്കിയും ഒരു ജീവിത സംസ്കാരം എല്ലാ മേഖലയിലും വളര്‍ത്തിയെടുക്കാന്‍ എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്.

വര്‍ഗ്ഗീയത

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ മനുഷ്യരെല്ലാവരും സോദരത്വേന വാഴുന്ന ഒരു മാതകാസ്ഥാപനമായി മാറ്റാന്‍ ശ്രീനാരായണ ഗുരു കഠിനയത്നം ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ഗുരുവിന്‍റെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അഹോരാത്രം പരിശ്രമിച്ചത്. ആ മാതൃകാ കേരളത്തിന്‍റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് യു.ഡി.എഫിന്‍റേതും ബി.ജെ.പി യുടേതും. യു.ഡി.എഫ് വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ശക്തികളുടെ വളര്‍ത്തുപട്ടിയാണെങ്കില്‍, ബി.ജെ.പി ഈ കൂട്ടരുടെ വേട്ടപ്പട്ടിയും പേപ്പട്ടിയുമാണ്. ഈ വിഷം വമിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി എല്‍.ഡി.എഫ് പരാജയപ്പെടുത്തും.

പോരാട്ടങ്ങള്‍

കേരള സമൂഹത്തില്‍ ആഴത്തില്‍ മാറ്റങ്ങള്‍ വരുത്തിയ മഹത്തങ്ങളായ വിപ്ലവകാരികളുടെ പാത പിന്തുടര്‍ന്ന ഒരു എളിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ അടിമവേല ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് തുടങ്ങിയതുമുതല്‍ നിരന്തരപോരാട്ടങ്ങളില്‍ എനിക്ക് ഏര്‍പ്പെടേണ്ടിവന്നു. കായല്‍ മുതലാളിമാര്‍, സര്‍ സി.പി. യുടെ ഭീകര ഭരണകൂടം എന്നിവയില്‍ തുടങ്ങി, അഴിമതിയിലും ജനവിരുദ്ധതയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ വരെ ആ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

അഴിമതിയ്ക്കെതിരെ നിരവധി പോരാട്ടങ്ങള്‍ നിയമസഭയ്ക്ക്കത്തും പുറത്തും നടത്തിയിട്ടുണ്ട്. പൊതുമുതല്‍ കൊള്ളയടിക്കുന്നവരെ ജയിലിലടയ്ക്കുന്നതിന് വേണ്ടി സുപ്രീംകോടതി വരെ എനിക്ക് നിരവധിതവണ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ എനിക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ട്. അത് എന്‍റെ പോരാട്ടങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിച്ചിട്ടേയള്ളു. ഭരണത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേര നല്‍കുന്ന സുഖ ശീതളിമയില്‍ മുഴുകിയിരിക്കാനല്ല ഞാന്‍ തുനിഞ്ഞത്. ആ കസേരയിലിരുന്നും ഞാന്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടര്‍ന്നു. അന്ത്യശ്വാസം വരെ ഒരു നവകേരളം സഷ്ടിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ തുടരുകതന്നെ ചെയ്യും.