വിഷന്‍ കേരള


ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം തീര്‍ക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും നമുക്കുണ്ട്. 60 കൊല്ലമായി ഒരു സ്വപ്ന കേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്. കുറച്ചേറെ നാം മുന്നേറിയിട്ടുണ്ട്. ഇനിയും നമുക്ക് ഏറെ ദൂരം മുന്നേറേണ്ടതുണ്ട്.

ഭാവനാപൂര്‍ണ്ണമായ ഭരണലക്ഷ്യങ്ങള്‍ നേടിയെടുക്കുന്‍ കരുത്തുറ്റ സാരഥികള്‍, അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പ്രതിബദ്ധതയുള്ള പൊതജന പ്രസ്ഥാനങ്ങള്‍ ഇതിനെല്ലാം ഊര്‍ജ്ജം പകര്‍ന്നുകൊണ്ടുള്ള ഭരണത്തില്‍ ജനകീയ പങ്കാളി്ത്തം.

അടുത്ത 5 കൊല്ലം നവകേരള നിര്‍മ്മിതിയ്ക്കുള്ള കര്‍മ്മ പദ്ധതികളില്‍ എല്‍.ഡി.എഫ് മുഴുകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.