ഞങ്ങൾക്കൊപ്പം ചേരുക
മീഡിയ

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ നവമാധ്യമ ലോകത്തേക്ക് ചുവടുവയ്ക്കുന്നു. കേരളത്തിsâ രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റത്തിsâ തീ പടർന്ന നാളുകളിൽ ഒപ്പം സഞ്ചരിച്ച വി.എസിsâ പോരാട്ടങ്ങളുടെ നേർസാക്ഷ്യങ്ങൾ ഇതൾ വിരിയുന്നതാണ് വെബ് ലോകം. വാക്കുകളായും വരകളായും ചലനചിത്രങ്ങളായും ഇവ വെബ് ലോകത്തിsâ പേജുകളിൽ തെളിഞ്ഞു നിൽക്കും. ക്ലേശഭരിതമായ ബാല്യത്തിൽ നിന്ന് സ്വയം തിരഞ്ഞെടുത്ത പൊതുപ്രവർത്തനത്തിsâ വഴികൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിsâയും പോരാട്ടപഥങ്ങൾ, കേരളത്തിന്റെ മണ്ണും മനസ്സും പങ്കിലമാകാതിരിക്കാൻ കാവലാളായി നിന്ന പരിണാമചിത്രങ്ങൾ, ചോരയും കണ്ണീരും കിനിയുന്ന പ്രക്ഷോഭക്കാഴ്ചകൾ, നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രരേഖകൾ തുടങ്ങിയവ വെബ് ലോകത്തിൽ കാഴ്ചകളായി തെളിയും. വി.എസ് കേന്ദ്ര കഥാപാത്രമാകുന്ന കാർട്ടൂണുകളുടെ ശേഖരവും വെബ് ലോകം തുറന്നിടുന്നുണ്ട്. ഫെയ്സ് ബുക്കിലും ട്വിറ്ററിലുമായി ഡിജിറ്റൽ ലോകത്തെ സന്ദർശകകർക്കെല്ലാം വിഎസുമായി ദൈനംദിനം സംവദിക്കാനും അവസരമുണ്ടാകും.

17 April, 2016
17 April, 2016

പ്രതിപക്ഷ നേതാവ് വി.എസ്സ്. അച്യുതാനന്ദന്‍റെ സംസ്ഥാന തെരഞ്ഞെടുപ്പ് പര്യടനം ഏപ്രില്‍ 20-ന് കാസര്‍ഗോഡ് ജില്ലയല്‍ നിന്നും ആരംഭിച്ച് മെയ് 3-ന് തിരുവനന്തപുരത്ത് അവസാനിക്കും. ഒരു ജില്ലയില്‍ ഒരു ദിവസമാണ് പ്രചരണം നടത്തുന്നത്. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ വീതം വി.എസ്സ്. സംസാരിയ്ക്കും. രാവിലെ ഒരു യോഗവും വൈകുന്നേരം രണ്ട് യോഗങ്ങളുമായാണ് തെരഞ്ഞെടുപ്പ് പ്രചരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 21-ന് കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ ഠൗണ്‍, കൂത്തുപ്പറമ്പ്, ധര്‍മ്മടം എന്നിവിടങ്ങളില്‍ പ്രസംഗിക്കും.

17 April, 2016

പരവൂര്‍ വെടിക്കെട്ട് ദുരന്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് വി.എസ്സ്. അച്യുതാന്ദന്‍ ആവശ്യപ്പട്ടു. ഇതുവരെ ലഭ്യമായ തെളിവുകളില്‍ നിന്നും യു.ഡി.എഫ് സര്‍ക്കാരാണ് ഈ ദുരന്തത്തിന് ഉത്തരവാദി. ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ച മത്സരവെടിക്കെട്ടിന് ഭരണകക്ഷിയിലെ ഉന്നതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് മൗനാനുവാദം നല്‍കുകയായിരുന്നുവെന്ന് വി.എസ്. പറഞ്ഞു.

17 April, 2016

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കല്‍ വി.എസ്സിനെ സന്ദര്‍ശിച്ചു. 2014 മെയ് 27 ന് ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു സന്ദര്‍ശനം. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്നു സച്ചിന്‍റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം.

6 January, 2016

2002-ല്‍ കൊല്ലപ്പെട്ട സ്വാമി ശാശ്വതികാന്ദയുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വ്യവസായിയായ ബിജു രമേശ് സ്വാമിയുടെ മരണം സംബന്ധിച്ച് നടത്തിയ വെളുപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വി.എസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഇതേ ആവശ്യം സ്വാമിയുടെ സഹോദരിയും മുന്‍പ് ഉന്നയിച്ചിട്ടുണ്ട്.